എന്തിനാണ് തീയേറ്ററിനുള്ളില്‍ ഭക്ഷണ നിരോധനം; ഹൈക്കോടതി

എന്തിനാണ് തീയേറ്ററിനുള്ളില്‍ ഭക്ഷണ നിരോധനം; ഹൈക്കോടതി എന്തു കൊണ്ട് തീയേറ്ററിനുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണത്തിന് നിരോധനമെന്ന് ബോംബെ ഹൈക്കോടതി വിമാനത്തില്‍ പോലും പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടു വരാമെന്നിരിക്കെ എന്തു കൊണ്ട് തീയേറ്ററിനുള്ളില്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരാണ് തീയേറ്ററിനുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടു വരുന്നതിലൂടെ സുരക്ഷാ പ്രശ്‌നമുണ്ടാകുമെന്ന് കോടതിയെ അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ തീയേറ്റര്‍ ഒഴികെ എല്ലായിടത്തും ജനങ്ങള്‍ക്ക് ഭക്ഷണം കൊണ്ടു പോകുന്നതിന് പ്രശ്‌നമില്ല. എന്താണ് തീയേറ്ററിനുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടു വരുന്നത് വഴിയുള്ള സുരക്ഷാ പ്രശ്‌നമെന്ന് ബോംബെ ഹൈക്കോടതി ചോദിച്ചു .തീയേറ്ററിനുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണം നിരോധിക്കുന്നതായി നിയമങ്ങള്‍ ഒന്നുമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ഇതു ചൂണ്ടിക്കാട്ടി സര്‍ക്കാരിനോട് കോടതി മറുപടി ആരാഞ്ഞത്. പുറത്തുനിന്നുള്ള ഭക്ഷണവും വെള്ളവും അനുവദിക്കാത്ത തീയേറ്ററുകളുടെയും മള്‍ട്ടിപ്ലക്‌സുകളുടെയും നടപടിക്കതിരെ മൗലിക അവകാശ ലംഘനമാണ് ഇതെന്ന് ചൂണ്ടികാട്ടി ജിനേന്ദ്ര ബാക്‌സി കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.