കാറിന്‍റെ സൈഡ് മിററുകള്‍ മടക്കിയാല്‍ ഇനി പിഴ

അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് മോട്ടോര്‍വാഹന നിയമലംഘനമാണെന്നു വാഹന ഉടമകള്‍ അറിഞ്ഞത് ഡല്‍ഹിയില്‍ വഴിയരികില്‍ നിന്ന വൃദ്ധന് യുവാവ് ലിഫ്റ്റ്‌ കൊടുത്തപ്പോഴാണ്‌ .അതുപോലെ തന്നെ കാറിന്റെ സൈഡ് മിററുകള്‍ മടക്കി ഓടിച്ചാല്‍ ഇനി പിഴ ഒടുക്കേണ്ടി വരും. ഒക്ടോബര്‍ ഒന്നുമുതല്‍ സൈഡ് മിററുകള്‍ മടക്കി വെച്ചു കാറോടിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ ചണ്ഡീഗഢിലെ ഗതാഗത സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചു. സൈഡ് മിററുകള്‍ മടക്കി ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് മൂന്നുറു രൂപ പിഴ ഒടുക്കേണ്ടി വരും. സൈഡ് മിററുകള്‍ മടക്കിവെച്ചു വാഹനമോടിക്കുന്നത് മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ പരിധിയില്‍പ്പെടുന്ന കുറ്റമാണ്.ഛണ്ഡീഗഢില്‍ കര്‍ശനമാകുന്ന നിയമം പതിയെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലും പ്രാബല്യത്തില്‍ വരും. റോഡില്‍ നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക മൊബൈല്‍ ആപ്പും അധികൃതര്‍ പുറത്തിറക്കാനിരിക്കുകയാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം ഉപയോക്താക്കള്‍ക്ക് ആപ്പില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. നിയമലംഘനം തെളിഞ്ഞാല്‍ ബന്ധപ്പെട്ട വാഹന ഉടമയുടെ വിലാസത്തില്‍ പൊലീസ് ചലാന്‍ അയച്ചു നല്‍കി പിഴയടപ്പികാനുള്ള പരിപാടി നടപ്പിലാക്കാനാണ് ചണ്ഡീഗഢിലെ ഗതാഗത സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെടുത്ത തീരുമാനം.