മായാവതിക്ക് പിറന്നാള്‍...പാര്‍ട്ടിക്ക് കോടികള്‍

ബി.എസ്.പി നേതാവ് മായാവതിയുടെ പിറന്നാള്‍ ആഘോഷം പാര്‍ട്ടിക്ക് ലാഭമാണ്. മായാവതിയെ നേരിട്ടു കണ്ട് പിറന്നാള്‍ ആശംസകള്‍ നേരണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ നല്‍കേണ്ട തുക 50,000 രൂപ.പിറന്നാള്‍ ദിനമായ ജനുവരി 15ന് ആശംസയോടൊപ്പം 50,000 രൂപ വീതമാണ് പാര്‍ട്ടി ഫണ്ടിലേയ്ക്ക് വാങ്ങുന്നത്. മുന്‍പും ഇത്തരത്തില്‍ ധനസമാഹരണം നടത്തിയിട്ടുള്ള മായാവതി മുമ്പത്തെ തവണ ഒരു ലക്ഷം വീതമായിരുന്നു വാങ്ങിയിരുന്നത്. ബിഎസ്പിയുടെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, മേഖലാ അധ്യക്ഷന്‍മാര്‍ തുടങ്ങി നേതാക്കളോടും പാര്‍ട്ടി ഭാരവാഹികളോടും വ്യാപകമായി പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന പിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50,000 രൂപ വീതം 500 പേരില്‍ നിന്ന് ഓരോരുത്തരും പിരിച്ചെടുക്കണമെന്നാണ് നിര്‍ദ്ദേശം.