ഗോവധമാരോപിച്ച് യു.പി യിൽ കൊല; ദുരൂഹതയേറുന്നു

ഗോവധമാരോപിച്ച് യു.പി യിൽ കൊല; ദുരൂഹതയേറുന്നു കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ 2015-ലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാനാണെന്നാണ് സാക്ഷി മൊഴി ഗോവധമാരോപിച്ച് ഉത്തര്‍പ്രദേശിലെ ബഹുലന്ദഷറിലുണ്ടായ വ്യാപക ആക്രമത്തില്‍ ദുരൂഹതയേറുന്നു. ഗോവധമാരോപിച്ചു യു.പി.യിലെ ബുലന്ദ്ഷറിൽ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തിൽ പോലീസ് ഇൻസ്പെക്ടറടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. നാലു പോലീസുകാർക്കു പരിക്കേറ്റു. സയ്ന സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ 2015-ലെ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാനാണെന്നാണ് സാക്ഷി മൊഴി. സംഘര്‍ഷം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സാക്ഷിമൊഴികളും, ഉദ്യോഗസ്ഥതന്റെ വിവരങ്ങളുമാണ് സംഭവത്തില്‍ ദുരൂഹതയേറ്റുന്നത്. വര്‍ഗീയ സംഘര്‍ഷമുണ്ടാകുക എന്ന ലക്ഷ്യത്തില്‍ തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ബഹുലന്ദഷറിലെ ഗോവധാരോപണവും അക്രമവുമെന്നാണ്‌ പോലീസിന് ദൃക്‌സാക്ഷികളില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷത്തിന് പ്രോത്സാഹനം നല്‍കാത്ത ഒരു നല്ല പൗരനാകണമെന്നാണ് എന്നോട് പിതാവ് ആവശ്യപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ എന്റെ മതത്തിന്റെ പേരിലുള്ള സംഘര്‍ഷത്തില്‍ തന്നെ എന്റെ പിതാവിനെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സുഭോധ കുമാറിന്റെ മകന്‍ അഭിഷേക് പ്രതികരിച്ചു. സയ്ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടർന്നാണ് അക്രമമാരംഭിച്ചത്. സംഭവമറിഞ്ഞ ഉടനെ സംഘടിച്ച്‌ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാനൂറോളം പേരാണ് അക്രമത്തില്‍ പങ്കെടുത്തത്. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണ് പശുക്കളെ കൊന്നതെന്നാണ് അക്രമികളുടെ ആരോപണം.പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാർ പോലീസുകാർക്കുനേരെ കല്ലെറിയുകയും വാഹനങ്ങൾ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. മൂന്നുമണിക്കൂറോളം അക്രമം നീണ്ടു. നാനൂറോളം പേരാണു പ്രതിഷേധത്തിനുണ്ടായിരുന്നത്. കല്ലേറിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റാണു സുബോധ് കുമാർ സിങ് മരിച്ചതെന്നാണു പ്രാഥമികമായ നിഗമനം. വെടിയേറ്റാണ് സുമിത് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണു ചത്ത പശുക്കളെ കണ്ടെത്തിയത്. ഒരു പ്രത്യേക സമുദായത്തിൽനിന്നുള്ളവരാണു പശുക്കളെ കൊന്നതെന്നു ഗ്രാമവാസികളും ഹിന്ദുസംഘടനകളും ആരോപിച്ചു. തുടർന്ന് അവർ ട്രാക്ടറിൽ ജഡങ്ങളുമായി ചിംഗാർവതി പോലീസ് ചൗക്കിയിലെത്തി പ്രതിഷേധിച്ചു. പിന്നീട് ബുലന്ദ്ഷേർ-ഗഢ് സംസ്ഥാനപാത ഉപരോധിച്ചു. ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാർ ഝായും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവിനാശ് കുമാർ മൗര്യയും അടക്കമുള്ളവർ സ്ഥലത്തെത്തിയെങ്കിലും അക്രമം തടയാനായില്ല. സംഘർഷത്തിനിടെ പോലീസ് വെടിയുതിർത്തു. തിങ്കളാഴ്ച രാവിലെയാണ് പശുക്കളെ കണ്ടെത്തിയത്. പശുക്കളെ കൊന്ന ശേഷം ഇറച്ചി പ്രദര്‍ശിപ്പിക്കുംവിധം കെട്ടിതൂക്കിയ നിലയിലായിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയുന്ന ആരും പശുക്കളെ കശാപ്പ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച തഹസീല്‍ദാര്‍ രാജ്കുമാര്‍ പറഞ്ഞത്. സംഘര്‍ഷത്തിനിടെ നാട്ടുകാരനായ സുമിത്ത് എന്നയാളും കൊല്ലപ്പെട്ടിരുന്നു.ആയിരത്തിലധികം സുരക്ഷാസൈനികരെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.ജി. ഇന്റലിജൻസും അന്വേഷിക്കും.