NHല്‍ പണികള്‍ ഇനി അത്ര ഈസി അല്ല

കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയത്തിന്റെ (മോര്‍ത്ത്) എതിര്‍പ്പില്ലാരേഖ ലഭിച്ചാല്‍മാത്രമേ നിര്‍മിക്കാനാകൂ. ദേശീയപാതയില്‍നിന്ന് 80 മീറ്റര്‍ അകലെവരെയുള്ള നിര്‍മാണങ്ങള്‍ക്കാണ് പുതിയ നിബന്ധന. 'മോര്‍ത്തി'ന്റെ എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) കിട്ടാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കാനാവില്ല. ദേശീയപാത വികസനം, പരിപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത്.