കാലാവസ്ഥാമാറ്റം മൂലമുളള ഭീഷണികൾ നേരിട്ട് നാടുകൾ

കാലാവസ്ഥാമാറ്റം മൂലമുളള ഭീഷണികൾ നേരിട്ട് നാടുകൾ 

ഇന്ത്യയിലെ പല സ്ഥലങ്ങളും കാലാവസ്ഥാമാറ്റം മൂലമുളള ഭീഷണികൾ നേരിടുന്നുണ്ട്. ഒരു പുതിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ നാല് പ്രമുഖ തീരദേശനഗരങ്ങള്‍ കടൽനിരപ്പുയരുന്നതിന്റെ ഭീഷണി നേരിടുന്നുണ്ട്. കൊൽക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ എന്നിവയാണവ. ആഗോളതാപനം മൂലം മഞ്ഞുരുകുന്നതാണ് ഇതിന്റെ കാരണം. ഹിമാലയത്തിലെ മഞ്ഞുരുകിയുരുകി സമീപഭാവിയിൽ വടക്കൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകും.കശ്മീരിന്റെ പ്രത്യേകതയായിരുന്ന സോൻട് എന്ന വസന്തകാലം അപ്രത്യക്ഷമായിരിക്കുന്നു. 1980–കൾ വരെ ഡെറാഡൂണിലെ ജനങ്ങൾ ഫാനും കൂളറും ഒന്നും ഉപയോഗിക്കാറില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി അവിടെയും ഇതൊക്കെ ഉപയോഗിക്കേണ്ടിവരുന്നു. മസൂറിയിൽ ഇപ്പോൾ ക്രമം തെറ്റിയ ഹിമപാതവും മിന്നൽപ്രളയങ്ങളും പതിവാണ്. ഹിമാചൽ പ്രദേശിൽ ആപ്പിൾ ഉൽപാദനം കുറഞ്ഞു. സിക്കിം മഴക്കെടുതിയുടെ പിടിയിലാണ്. രാജസ്ഥാനിൽ മുമ്പ് മഴക്കാലത്ത് ആകെ ലഭിച്ചിരുന്ന മഴ ഇപ്പോൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് ലഭിക്കും. ഇതാകട്ടെ, മിന്നൽ പ്രളയം സൃഷ്ടിക്കുന്നു. ഡാർജിലിങ്ങിലെ തേയിലയുടെ രുചി പോലും മാറ്റിയിരിക്കുകയാണ് കാലാവസ്ഥാമാറ്റം

ഭൂമിയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു അസമിലെ ചിറാപുഞ്ചി. എന്നാൽ, ഇന്നവിടം ചൂടേറിയതും വരണ്ടതുമായ പ്രദേശമായിരിക്കുന്നു. 1990–ൽ ഡൽഹിയിലെ മഞ്ഞുകാലം മൂന്നുമാസമായിരുന്നു. എന്നാൽ, ഇന്ന് ഏതാനും ആഴ്ചകൾ മാത്രമാണ് ഡൽഹിക്ക് തണുക്കുന്നത്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചിലയിടങ്ങളിൽ വരള്‍ച്ചയും മറ്റു ചിലയിടങ്ങളില്‍ തുടർച്ചയായ മഴയും മിന്നൽപ്രളയങ്ങളും പതിവായിരിക്കുന്നു. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ പത്തു വർഷമായി കൊടുങ്കാറ്റുകളുടെ തീവ്രതയും എണ്ണവും വർധിച്ചിട്ടുണ്ട്.കാലാവസ്ഥാമാറ്റം നമ്മുടെ ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കും. അന്തരീക്ഷ താപനിലയിലെ ചെറിയ വർധനപോലും വലിയ കുഴപ്പങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യയിൽ ശീതകാലത്ത് അന്തരീക്ഷതാപനില 0.5 ഡിഗ്രി സെൽഷ്യസ് ഉയർന്നാൽ ഒരു ഹെക്ടറിലെ ഗോതമ്പ് ഉൽപാദനത്തിൽ 0.45 ടൺ കുറവ് വരുമെന്ന് ഐപിസിസി യുടെ പഠനങ്ങൾ തെളിയിക്കുന്നു.

ക്രമം തെറ്റിയ മഴ, കടുത്ത ഉഷ്ണകാലം, ഇടവിട്ടുള്ള പ്രളയം വരൾച്ച എന്നിവ കാർഷിക ഉൽപാദനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. 2012–2013 ലെ വരൾച്ചയിൽ മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ കർഷകരുടെ വരുമാനത്തിൽ 60 ശത മാനം കുറവുണ്ടായതായി പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യ യിലെ 54 ശതമാനം ഭൂപ്രദേശങ്ങൾ ഇപ്പോൾ കടുത്ത ജലദൗർ ലഭ്യം നേരിടുന്നുണ്ട്. ഇത് ഭക്ഷ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു