വാനോളം വലുതായി ചെന്നൈ നഗരം....

ചെന്നെ നഗരം വികസിച്ചു. ഏഴിരട്ടിയിലേറെയാണ് നഗരം വികസിപ്പിച്ചത്.നഗരജീവിതം കൂടുതല്‍ സുഖകരമാക്കുകയും നഗരപ്രാന്ത പ്രദേശങ്ങളിലേക്കു കൂടി വികസനമെത്തിക്കുകയുമാണു ലക്ഷ്യം. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകള്‍ മുഴുവന്‍. വെല്ലൂര്‍ ജില്ലയിലെ ആര്‍ക്കോണം,നെമില്ലി താലൂക്കുകള്‍ ചേരുന്നതാകും ഇനി ചെന്നെ നഗരം. ഇതോടെ ചെന്നെ നഗരത്തിന്റെ വലിപ്പം 1189 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് ഏഴിരട്ടിയിലേറെ വര്‍ധിച്ച് 8878 ചതുരശ്ര കി.മീറ്ററായി. നിലവിലെ നഗര ഹൃദയത്തില്‍ നിന്ന് 100 കിലോമീറ്റര്‍വരെ സഞ്ചരിക്കേണ്ട പ്രദേശങ്ങള്‍ പുതുതായി ചെന്നൈയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മേഖലകളെ കൂട്ടിയിണക്കി ഗതാഗത സൗകര്യമൊരുക്കുകയാണ് ആദ്യ പദ്ധതി.