പോപ്പുലർ ഫ്രണ്ടിന് നിരോധനം?

കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ഭീകരസംഘടനകളുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണു നടപടിയെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും ബോംബ് നിർമാണം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട് നൽകിയിരുന്നു.