മദര്‍ തെരേസയുടെ ഭാരത രത്ന പുരസ്‌കാരം പിന്‍വലിക്കണം : ബിജെപി

മദര്‍ തെരേസയുടെ ഭാരത രത്ന പുരസ്‌കാരം പിന്‍വലിക്കണം : ബിജെപി മിഷനറീസ് ഓഫ് ചാരിറ്റീസ് കുട്ടികളെ വില്‍ക്കുന്ന സംഘടനയെന്ന് ആര്‍എസ്എസ് മിഷനറീസ് ഓഫ് ചാരിറ്റീസ് കുട്ടികളെ വില്‍ക്കുന്ന സംഘടനയായതിനാല്‍ മദര്‍ തെരേസയ്ക്ക് രാജ്യം നല്‍കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന് ആര്‍എസ്എസ്.മിഷനറി ഓഫ് ചാരിറ്റിക്ക് എതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മദർ തെരേസയ്ക്ക് നല്‍കിയ ബഹുമതി തിരിച്ചെടുക്കനമെന്നാണ് ആവശ്യം. ഭാരത രത്ന പുരസ്കാരം കളങ്കപ്പെടുത്താൻ ഇന്ത്യൻ പൗരന്മാർ ആഗ്രഹിക്കുന്നില്ല എന്നാണ്‌ ആര്‍ എസ്എസ് നേതാവ് രാജിവ് തുലിയുടെ വാദം. 1980 ല്‍ ആണ് മദര്‍ തെരേസയേ രാജ്യം ഭാരത രത്നം നല്‍കി ആദരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി ഒരിക്കലും മദര്‍ പ്രവർത്തിച്ചില്ല എന്നും മതപരിവര്‍ത്തനം മാത്രമായിരുന്നു ലക്ഷ്യമെന്നും തുലി കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി തുലിയെ പിന്തുണച്ച് രംഗത്തെത്തി.ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് എന്തിന് നോബല്‍ സമ്മാനം നല്‍കണമെന്നും സ്വാമി ചോദിക്കുന്നു.എന്നാല്‍ മദറിനു അനുകൂലമായ നിലപാട് വ്യക്തമാക്കി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തിട്ടുണ്ട്.