ജയിലില്‍ സുഖം അത്ര പോരാ!

തന്നെ ഒരു സാധാരണക്കാരനെ പോലെയാണ് ജയിലില്‍ കണക്കാക്കുന്നതെന്നും ജയിലിലെ സുഖം പോരെന്നും പരാതിപ്പെട്ട് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് .കാലിത്തീറ്റ കുടംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന് ജയിലിലെ സൌകര്യങ്ങള്‍ ഒട്ടും പിടിക്കാത്ത ആസ്തയിലാണ് . അതേസമയം, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് കോടതി വ്യക്തമാക്കി.ഇതിനിടെ, ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേയ്ക്ക് അയക്കാന്‍ തീരുമാനിചിരിക്കുകയാണ് സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ലെന്ന് ലാലു അറിയിച്ചതിനെ തുടര്‍ന്നാണ് സിങ് ഇത്തരമൊരു അഭിപ്രായം ഉന്നയിച്ചത്.