പോണ്‍ സൈറ്റ് നിരോധനം ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യം

പോണ്‍ സൈറ്റ് നിരോധനം ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യം ഇത് അപകടകരമായ വെബ്‌സൈറ്റുകളിലേക്കും നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകളിലേക്കും ആളുകളെ നയിക്കും പോണ്‍ സൈറ്റ് നിരോധനം ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമെന്ന് പോണ്‍ ഹബ്ബ് വൈസ് പ്രസിഡന്റ് പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുന്നത് ജനങ്ങളെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും അത് അപകടകരമായ വെബ്‌സൈറ്റുകളിലേക്കും നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകളിലേക്കും ആളുകളെ നയിക്കുമെന്നും ജനപ്രിയ അഡൾട്ട് വെബ്‌സൈറ്റുകളിലൊന്നായ പോണ്‍ഹബ്ബിന്റെ വൈസ് പ്രസിഡന്റ് കോറേ പ്രൈസ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് 827 പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് ടെലികോം കമ്പനികള്‍ വിലക്കേര്‍പ്പെടുത്തണമെന്ന ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോണ്‍ നിരോധനത്തിന്റെ അനന്തരഫലം എന്താണെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. എന്നാല്‍ വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക് ഇല്ലാതായിട്ടുണ്ട്.പോണ്‍ഹബ്ബിന്റെ ലോകത്തെ ഏറ്റവും വലിയ വിപണികളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യ. അലക്‌സ റാങ്ക് പട്ടികയില്‍ ലോകത്തെ ജനപ്രിയ വെബ്‌സൈറ്റുകളില്‍ 29ാം സ്ഥാനമാണ് പോണ്‍ ഹബ്ബിനുള്ളത്. പോണോഗ്രഫിയ്‌ക്കെതിരേയും പോണോഗ്രഫി സ്വകാര്യമായിരുന്ന് കാണുന്നതിനും ഇന്ത്യയില്‍ നിയമങ്ങളില്ല. രാജ്യം നേരിടുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തതിന് പോണ്‍ഹബ്ബ് പോലുള്ള അഡള്‍ട്ട് വെബ്‌സൈറ്റുകളെ ബലിയാടാക്കുകയാണെന്നും പ്രൈസ് പറയുന്നു.കര്‍ശനമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളെ പോലുള്ള വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് ഇന്ത്യയിലെ ജനങ്ങളോടുള്ള അന്യായമാണ്. ഇത് നിയമവിരുദ്ധ ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റുകളിലേക്കും അപകടകരമായ വെബ്‌സൈറ്റുകളിലേക്കും ജനങ്ങളെ നയിക്കും.കൃത്യമായി അളക്കാന്‍ സാധിക്കില്ലെങ്കിലും വിപിഎന്‍ നെറ്റ്‌വര്‍ക്കിലുള്ള ട്രാഫിക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് പ്രൈസ് ചൂണ്ടിക്കാട്ടി. ഐപി അഡ്രസ് മറച്ചുവെച്ച് ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് വിപിഎന്‍ അഥവാ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്.വെബ്‌സൈറ്റുകളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പുണ്ടെങ്കിലും ഇതു സംബന്ധിച്ച് എന്തെങ്കിലും ആശങ്കകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബറിലാണ് ഐടി മന്ത്രാലയം 827 വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പട്ടത്. തുടര്‍ന്ന് മന്ത്രാലയം ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. റിലയന്‍സ് ജിയോയാണ് ആദ്യം വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ മറ്റ് കമ്പനികളും ഈ ഉത്തരവ് നടപ്പിലാക്കി.