അസമില്‍ വെള്ളപ്പൊക്കം; മരണം 60


മോറിഗാവ് ജില്ലയില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം ഒരാള്‍ കൂടി മരിച്ചതോടെയാണ് വെളളപ്പൊക്ക ദുരിതത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയര്‍ന്നത്. ഗുവാഹാത്തിയില്‍ മാത്രം എട്ട് പേരാണ് മരിച്ചത്.സംസ്ഥാനത്തെ 21 ജില്ലകളിലായി പത്ത് ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അസം ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍. കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ 38 ശതമാനവും വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് നിരവധി മൃഗങ്ങള്‍ ചത്തു.