പാകിസ്ഥാൻ തടവറയിൽ ആസിയ

കറാച്ചിയിലെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ആണ് ആസിയയും കുടുംബവും ഇപ്പോഴുള്ളത് പ്രവാചകനിന്ദാക്കേസിൽജയിൽ മോചിതയായ ആസിയ ബബീവിയെ രാജ്യം വിടാൻ പാകിസ്ഥാൻ അനുവദിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ .പ്രവാചകനിന്ദാക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ടു വർഷത്തോളം ജയിലിൽ കിടന്നതിനു ശേഷം പാക് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ മോചിതയായിരുന്നു ആസിയ എന്നിട്ടും രാജ്യം വിടാനുള്ള സാഹചര്യമൊരുങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ.നിലവിൽ സർക്കാർ ഒരു രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുകയാണിവരെ. ഇവിടെ നിന്നും രാജ്യം വിടാനുള്ള അനുമതി അധികാരികൾ നൽകുന്നില്ലെന്ന് ആസിയയുടെ സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ അമൻ ഉല്ല പറയുന്നു. കറാച്ചിയിലെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ആണ് ആസിയയും കുടുംബവും ഇപ്പോഴുള്ളത്.ഒരു വീട്ടിൽ ആസിയയെയും ഭർത്താവിനെയും അടച്ചിട്ടിരിക്കുകയാണ് പാകിസ്താൻ അധികാരികളെന്ന് അമൻ ഉല്ല പറയുന്നു. തീവ്രവാദികളുടെ ഭീഷണിയുള്ളതിനാൽ ഇവര്‍ എവിടെയാണുള്ളതെന്ന് പുറത്തുവിട്ടിട്ടില്ല. ഭക്ഷണം നൽകാൻ വേണ്ടി മാത്രമാണ് ഇവര്‍ താമസിക്കുന്ന മുറിയുടെ വാതിൽ തുറക്കാറുള്ളതെന്ന് അമൻ വെളിപ്പെടുത്തി.ആസിയയ്ക്ക് വിദേശത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പാകിസ്താൻ പറഞ്ഞുവെങ്കിലും ഇപ്പോഴും ഇതിനുള്ള വഴിയൊരുങ്ങിയിട്ടില്ല.പാകിസ്താന് അന്തർദ്ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ആസിയ ബീബിയുടേത്. കൃഷിപ്പമിയിലേർപ്പെട്ടിരിക്കെ തന്റെ സഹപ്രവർത്തകരുമായി വഴക്കു കൂടേണ്ടി വന്നതാണ് ആസിയയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ആസിയ പ്രവാചകനിന്ദ നടത്തിയെന്ന് സഹപ്രവർത്തകരാണ് ആരോപിച്ചത്. മതംമാറാൻ ആവശ്യപ്പെട്ടപ്പോൾ ആസിയ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് കോടതികളിൽ ആസിയയുടെ കുറ്റം സ്ഥാപിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ സുപ്രീംകോടതിയിൽ എതിർവാദങ്ങളെല്ലാം പൊളിഞ്ഞു. ആസിയയ്ക്ക് വിടുതൽ കിട്ടി.ആസിയ ബീബി അങ്ങേയറ്റത്തെ നിരാശയിലും ഭീതിയിലുമാണെന്ന് അമൻ ഉല്ല പറയുന്നു.എന്ന് മുറിക്കു പുറത്തിറങ്ങാൻ കഴിയുമെന്ന് അവർക്ക് യാതൊരു പിടിയുമില്