നോട്ട് നിരോധനം അമിത് ഷായ്ക്ക് വേണ്ടിയോ?

നോട്ട്‌ നിരോധനവുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുകള്‍: അമിത് ഷാ തലവനായ ബാങ്കില്‍ നിക്ഷേപിച്ചത് 745.59 കോടി നോട്ട്‌ നിരോധനം അമിത് ഷായ്ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗ്ഗമായിരുന്നോ? സംശയങ്ങള്‍ തുടരുന്നു.നോട്ട്‌ നിരോധിച്ചതിന് പിന്നാലെ ജനം വലയുമ്പോള്‍ ഏറ്റവും കൂടുതല്‍ നിരോധിത കറന്‍സികള്‍ നിക്ഷേപിച്ചത് ബിജെപി ദേശീയ അധ്യക്ഷന്‍ തലവനായുള്ള അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍. 745.59 കോടി രൂപയാണ് നിക്ഷേപിച്ചത്.നിരോധനം നിലവില്‍ വന്ന് 5 ദിവസത്തിനുള്ളിലാണ് ഇത്രയും പണം നിക്ഷേപിച്ചത്.അമിത് ഷായ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.നോട്ട്‌ നിരോധന കാലത്ത് ഏറ്റവും കൂടുതല്‍ 1000, 500 രൂപയുടെ കറന്‍സികള്‍ സ്വരൂപിച്ചതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് വിവരങ്ങള്‍ പുറത്തു വന്നത്,.അഞ്ചു ദിവസങ്ങള്‍ക്കു ശേഷം നിരോദ്ധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്‌ നിരോധനം നിലവില്‍ വന്നതെന്നാണ് ഇപ്പോഴത്തെ ആരോപണം.