അവധിയില്ലാത്ത സ്‌കൂള്‍

ഓരോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഏറെ ആഗ്രഹിക്കും ഒരു അവധിക്കായി. എന്നാല്‍ അവധിയില്ലാതെ വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളുണ്ട് രാജസ്ഥാനില്‍. ആല്‍വാര്‍ ജില്ലയിലെ ഉജോലിയിലുള്ള ഈ ഗവണ്‍മെന്റ് സ്‌കൂള്‍ 365 ദിവസവും പ്രവര്‍ത്തിക്കും. ആഴ്ചതോറുമുള്ള അവധികളില്ല, ഉല്‍സവ അവധികളോ, വേനലവധിയോ, മറ്റു കലണ്ടര്‍ അവധികളോ ഒന്നും ഈ സ്‌കൂളിന് ബാധകമല്ല. ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തായി പ്രയത്‌നിച്ച നിഹാല്‍ സിങ് എന്ന ഗണിതാധ്യാപകന്റെ ഉത്സാഹമാണ് ഇതിനെല്ലാം പിന്നില്‍.അവധികളൊന്നുമില്ലാതിരുന്നിട്ടും ഒരു മുടക്കവുമില്ലാതെ വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു.