രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 121 കോടി ആധാര്‍ കാര്‍ഡുകള്‍

ദിനംപ്രതി പത്തുലക്ഷംപേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നത് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 121 കോടി ആധാര്‍ കാര്‍ഡുകള്‍ എന്ന് കണക്ക് .യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് അധാര്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ദിനംപ്രതി പത്തുലക്ഷംപേരാണ് ആധാറിന് അപേക്ഷിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.രാജ്യത്തൊട്ടാകെ 14,200 ആധാര്‍ സെന്ററുകളാണുള്ളത്.ഇതില്‍ തപാല്‍ വകുപ്പിന്റെ കീഴില്‍ ഉള്ളത് 13,000 ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററുകള്‍.ജനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും കുറവുവന്നത് കഴിഞ്ഞ ജൂണിലാണ്. സെപ്റ്റംബറിനുശേഷം ഓരോ മാസവും ആധാര്‍ ആധികാരിക പ്രമാണമായി ഉപയോഗിക്കുന്നത് കുറഞ്ഞുവരികയാണ്.