പാകിസ്ഥാനും ജമ്മുവും....അങ്ങോട്ട് പോയേക്കരുത്...!!!

കാശ്മീരിലേക്ക് പോകരുത് ഇത് യുഎസിന്റെ മുന്നറിയിപ്പാണ് സ്വന്തം പൗരന്മാരായ വിനോദ സഞ്ചാരികള്‍ക്ക് കനത്ത യാത്ര നിയന്ത്രണ നിര്‍ദ്ദേശങ്ങളാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുവരടക്കമുള്ള യുഎസ് പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാനിലേക്ക് പോകുന്നവര്‍ക്ക് ലെവല്‍ 3 മുന്നറിയിപ്പാണ് കൈമാറിയത്. നിര്‍ദ്ദേശിക്കുന്ന രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു സ്ഥലങ്ങള്‍, സിറിയ, യെമന്‍, സൊമാലിയ തുടങ്ങിയ സ്ഥലങ്ങള്‍ യാത്രയ്ക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയില്‍ ഭീകരവാദവും കുറ്റകൃത്യവുമാണ് തടസ്സങ്ങളായേക്കാവുന്ന പ്രശ്‌നം അതിനാല്‍ യാത്രയ്ക്ക് ജാഗ്രതവേണം. വെടിവെപ്പും സംഘര്‍ഷവും തുടരുന്ന ജമ്മുവിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട് ലഡാക്ക് ല തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാം.ലോകരാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ച് പൗരന്മാര്‍ക്കു വ്യക്തമായ ചിത്രം നല്‍കുകയാണ് ഇത്തരം മുന്നറിയിപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് ആഭ്യന്തരവിഭാഗം വ്യക്തമാക്കി.