കാര്യപ്രാപ്തി കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സര്‍ക്കാര്‍

അമ്പത് വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാരെ സര്‍ക്കാര്‍ സര്‍വീസില്‍ പിരിച്ചുവിടാനൊരുങ്ങി യുപി സര്‍ക്കാര്‍ കാര്യപ്രാപ്തി കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ തീരുമാനം. കാര്യപ്രാപ്തി അളക്കുവാനുള്ള പ്രത്യേകം ടെസ്റ്റിന് ശേഷമാകും ജീവനക്കാരെ പിരിച്ചുവിടുക.ഉത്തര്‍പ്രദേശില്‍ 50 വയസിനുമുകളില്‍ നാല് ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. ഇവര്‍ക്കായി പ്രത്യേകം ടെസ്റ്റ് നടത്താന്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചിട്ടുണ്ട്.ജൂലൈ ആറിനു അഡീഷണല്‍ ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ ജൂലൈ അവസാനത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശിച്ചിട്ടുണ്ട്. ജോലിയിലുള്ള കൃത്യത , ജോലി പൂര്‍ത്തീയാക്കുന്നതിലെ വേഗത എന്നിവയാകും ടെസ്റ്റില്‍ പരിശോധിക്കുക. ടെസ്റ്റിന് ശേഷമായിരിക്കും പിരിച്ചു വിടേണ്ടവരുടെ പേരുകള്‍ വകുപ്പ് മേധാവികള്‍ നിര്‍ദേശിക്കുക. സര്‍ക്കാര്‍ നിലപാടിനെതിരെ യു പി സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ സര്‍വ്വീസ് ബുക്കില്‍ 50 വയസുകഴിഞ്ഞവരെ മൂന്ന് മാസത്തെ നോട്ടീസ് നല്‍കി പിരിച്ചു വിടാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.