കുംഭമേള...ലോകം നമിക്കുന്നു..!!!

യുനെസ്‌കോ പൈതൃക പദവിയില്‍ ഇന്ത്യയുടെ തീര്‍ത്ഥാടന മഹാമഹമായ കുംഭമേള. സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാധിനിത്യ പട്ടികയിലാണ് ഐക്യരാഷ്ട്രസംഘടനയുടെ സാംസ്‌കാരിക വിഭാഗം കുംഭമേളയെ ഉള്‍പ്പെടുത്തിയത്.കോടിക്കണക്കിനാളുകള്‍ പങ്കുചേരുന്ന കുംഭമേള ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമങ്ങളിലൊന്നാണ്.ദക്ഷിണ കൊറിയയില്‍ നടക്കുന്ന യുനസ്‌കോ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം ഹരിദ്വാര്‍ അലഹാബാദിലെ പ്രയാഗ് നാസിക് ഉജ്ജയ്ന്‍ എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.12 വര്‍ഷത്തിലൊരിക്കല്‍ ആണ് മേളയെങ്കിലും നാലു വ്യത്യസ്ത സ്ഥലങ്ങളിലായി നടക്കുന്നത് കാരം ഓരോ മൂന്ന് വര്‍ഷത്തിലൊരിക്കലും കുംഭമേളകാണാന്‍ അവസരമൊരുങ്ങും.ഒപ്പം 6 വര്‍ഷത്തിലൊരിക്കല്‍ അര്‍ധ കുംഭമേളയുണ്ട്യ144 വര്‍ഷത്തിലൊരിക്കലുള്ള മഹാകുംഭമേള 2010ലാണ് ഹരിദ്വാറില്‍ നടന്നത്. പാലാഴി കടഞ്ഞെടുത്ത അമൃത് ദേവന്മാര് ഒളിപ്പിക്കുന്നതിനിടയില്‍ കുംബം തുളുമ്പി നാലിടങ്ങളിലായി പതിച്ചുവെന്നാണ് കുംഭമേളയ്ക്കു പിന്നിലെ ഐതീഹ്യം