ബംഗലുരുവിന്റെ ഗ്രാമഭംഗി; നിലക്കടല മേള....!!!

500 വര്‍ഷത്തിലധികമായി തുടര്‍ച്ചയായി നടത്തപ്പെടുന്ന ബെംഗളുരുവിലെ നിലക്കടല മേള മേളകള്‍ പലതും നമ്മുടെ നാട്ടില്‍ കണ്ടിട്ടുണ്ടെങ്കിലും ബെംഗളുരുവിലെ നിലക്കടല മേള വാക്കുകള്‍ക്കപ്പുറമാണ്.500 വര്‍ഷത്തിലധികമായി തുടര്‍ച്ചയായി നടത്തപ്പെടുന്ന ആ ആഘോഷം ഇവിടുത്തെ സംസ്‌കാരത്തനിമയും ആചാരങ്ങളും തുറന്നു കാണിക്കുന്ന ഒരുത്സവമാണ്. നഗരത്തിന്റെ തിരക്കുകളില്‍ പെടാത്ത മറ്റൊരു ഭാവമുള്ള ബെംഗളുരുവിനെ കാണാന്‍ മികച്ച ഒരു അവസരമാണ് കെംപെഗൗഡയുടെ ഭരണകാലമായ 1537 മുതല്‍ നടക്കുന്ന ഈ ആഘോഷം.കടലക്കായ് പരിഷെ എന്ന പേരിലറിയപ്പെടുന്ന നിലക്കടല ഉത്സവം ബെംഗളുരു നഗരത്തിന്റെ മറച്ചു വയ്ക്കാന്‍ പറ്റാത്ത ഗ്രാമീണഭംഗിയുടെ അടയാളമാണ്.രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന നിലക്കടല ഉത്സവം ബസവനഗുഡിയിലെ ഡൊഡ്ഡ ഗണേഷ ക്ഷേത്രത്തിനടുത്താണ് നടക്കുക.കാര്‍ത്തിക മാസത്തില്‍ നടക്കുന്ന കടലെക്കായ് പരിക്ഷെ കര്‍ഷകരുടെ ആഘോഷമാണ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകര്‍ നിലക്കടല വിറ്റഴിക്കാനെത്തും.വിവിധ തരത്തിലുംവലുപ്പത്തിലും നിലക്കടലകള്‍ ന്യായമായ വിലയ്ക്ക് ലഭിക്കും.കാളകേറി നശിപ്പിച്ച കടലപ്പാടത്ത് ഒരു രാത്രി കഴിഞ്ഞപ്പോല്‍ കാളപ്രതിമ കണ്ടെന്നും തുടര്‍ന്ന് ലഭിക്കുന്ന ആദ്യഫലം കാളയ്ക്ക നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചെന്നുമാണ് പ്രചരിക്കുന്ന കഥ