സ്ത്രീകളുടെ ആരോഗ്യത്തിന്-വീട്ടുപണി ഉത്തമം....!!

സ്ത്രീകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വീട്ടുപണികള്‍ ചെയ്താല്‍ മതിയെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ മാസിക സ്ത്രീകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ കേട്ടാല്‍ ചിരിക്കുന്ന ചില പൊടിക്കൈകളുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ മാസിക.സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പ്രധാനമായും വീട്ടുപണികള്‍ ചെയ്താല്‍ മതിയെന്നാണ് രാജ്സ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്.വിദ്യാഭ്യാസ വകുപ്പ് നവംമ്പറില്‍ പുറത്തിറക്കിയ ശിവിര പത്രിക എന്ന മാസികയിലാണ് ആരോഗ്യത്തോടെ ഇരിക്കാന്‍ വീട്ടുജോലികള്‍ ഉത്തമമാണെന്ന പ്രസ്താവനയുള്ളത്.ആരോഗ്യത്തോടെ ഇരിക്കാനുള്ള ഉപായങ്ങള്‍ എന്ന തലക്കെട്ടിനു താഴെ 14 നിര്‍ദ്ദേശങ്ങളാണുള്ളത്.അടിച്ചുവാരലും ധാന്യം പൊടിക്കലും വെണ്ണ കടയുന്നതും കുട്ടികള്‍ക്കൊപ്പം കളിക്കുന്നതും നല്ലതാണെന്ന് വിശദീകരിക്കുന്നു.സംഗതി വിവാദമായതോടെ ഇത്തരം വ്യായാമങ്ങള്‍ സ്ത്രീകളെ തന്നെ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മാസികയുടെ ചീഫ് എഡിര്‍ അറിയിച്ചു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പുസ്തകത്തില്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മന്ത്രം ഇരുവിടണമെന്ന് നിര്‍ദ്ദേശവുമായി മുമ്പും രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്‌.