പദവിക്കു നിരക്കാത്ത ഭാഷ

കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് മോദി മാപ്പു പറയണമെന്നും കോൺഗ്രസ് പദവിക്കു നിരക്കാത്ത വിധത്തിൽ പദപ്രയോഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ താക്കീതു ചെയ്യണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കോൺഗ്രസിന്റെ കത്ത്. പ്രധാനമന്ത്രി പദവിക്കു ചേരാത്ത വിധമുള്ള ഭാഷയും ഭീഷണിപ്പെടുത്തലുമാണു മോദി നടത്തുന്നത്. പൊതുജനമധ്യത്തിലാണു പല ഭീഷണികളും. ഇത്തരം മോശം ഭാഷാപ്രയോഗവും ഭീഷണിയും നടത്തുന്നതു മിക്കവാറും പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ ലക്ഷ്യമിട്ടാണ്. ഇത്തരത്തിലാകരുത് ഒരു പ്രധാനമന്ത്രിയുടെ ഭാഷ. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു കാര്യം ചിന്തിക്കാൻ കൂടിയാകില്ലെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവർ ഒപ്പിട്ട കത്തിൽ പറയുന്നു.കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ മോദി മാപ്പു പറയണമെന്നും കത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ ഭീഷണിക്കു മുന്നിൽ ഭയപ്പെട്ടു പോകുന്നവരല്ല കോണ്‍ഗ്രസെന്നും നേതാക്കൾ വ്യക്തമാക്കി.