അര്‍ദ്ധ സെഞ്ച്വറി തികച്ച് മോദി ജി...

ലോക സന്ദര്‍ശനത്തില്‍ റെക്കോര്‍ഡ് നേട്ടത്തിലാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായതിനു ശേഷം നരേന്ദ്ര മോഡി സന്ദര്‍ശിച്ചത് 50 വിദേശ രാജ്യങ്ങള്‍. ആസിയാന്‍ രാഷ്ട്രങ്ങളുടെ സമ്മേളനത്തിനായി പ്രധാനമന്ത്രി ഫിലീപ്പീന്‍സിലെത്തിയതോടെയാണ് 50 രാജ്യങ്ങളുടെ പട്ടിക പൂര്‍ത്തിയായത്. ഏറ്റവുമധികം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ നരേന്ദ്ര മോഡി സ്വന്തമാക്കിയിട്ടുണ്ട്. 2014 മെയ് 26നാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഈ മൂന്നു വര്‍ഷത്തിനിടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് പ്രധാനമന്ത്രി ഇത്രയധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.അധികാരമേറ്റ് 19ആം ദിവസം ആദ്യ വിദേശ യാത്ര അതാകട്ടെ അയല്‍രാജ്യമായ ഭൂട്ടാനിലേക്കായിരുന്നു. 2014 ജൂണ്‍ 15 നായിരുന്നു ആ സന്ദര്‍ശനം. തുടര്‍ന്നങ്ങോട്ട് വിദേശരാഷ്ട്ര സന്ദര്‍ശനങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ അഞ്ച് വട്ടം അമേരിക്കയിലേക്ക് മാത്രം ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയുണ്ടായി. ചൈന, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ എല്ലാം തന്നെ മൂന്ന് വട്ടം വീതം ഇദ്ദേഹം സന്ദര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി എന്നത് നിസ്സംശയം പറയാം. ഇതോടൊപ്പം അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, മ്യാന്മര്‍, പാക്കിസ്ഥാന്‍,ഉള്‍പ്പെടെ 37 രാജ്യങ്ങളും അങ്ങനെ മോദി തന്റെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നു