ഒഴിഞ്ഞ കസേരകളോട് ഗംഭീര പ്രസംഗം....!!!

ഗുജറാത്തില്‍ പ്രധാനമന്ത്രി ആളില്ലാ കസേരയ്ക്കു മുന്നില്‍ നിന്ന് പ്രസംഗിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ ആളുകൂടുമെന്ന ബിജെപിയുടെ കണക്കുകൂട്ടലിന് തിരിച്ചടിയായിയിരിക്കുകയാണ്. ബറൂച്ച് ജില്ലയിലെ ജംബൂസാറില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്രമോദി ഇത്തരത്തില്‍ ആളില്ലാ കസേരകള്‍ക്ക് മുന്നില് പ്രസംഗിക്കേണ്ടി വന്നത്. 12,000ത്തോളം കസേരകളായിരുന്നു ശ്രോതാക്കള്‍ക്കായി നിരത്തിയിരുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോദിയുടെ പ്രസംഗത്തിന്റെയും ആളോഴിഞ്ഞ കസേരകളുടെയും വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബറൂച്ചിന് പുറമെ രാജ്‌കോട്ട്, സുരേന്ദ്ര നഗക്ള്‍, ഭൂജ് എന്നിവിടങ്ങലിലും നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി നടന്നിരുന്നു. അവിടെയും ജന പങ്കാളിത്തം കുറവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പട്ടീദാര്‍ സമുദായ നേതാവ് ഹാര്ദിക് പട്ടേല്‍ രാജ്‌കോട്ടില്‍ കഴിഞ്ഞയാഴ്ച നടത്തിയ റാലിയില്‍ 1 ലക്ഷത്തോളം പേര്‍ പങ്കെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ബിജെപി മോദിയ രംഗത്തിറക്കി റാലി സംഘടിപ്പിച്ചത്