രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മാലിദ്വീപ്

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യയ്ക്ക് താക്കീതുമായി മാലിദ്വീപ്.അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി നീട്ടിയതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനയുമായി മാലിദ്വീപ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മാലിദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടരുതെന്നും പരസ്യ പ്രസ്താവനകളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കമെന്നും അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.