ദൈവത്തെ ഉണര്‍ത്താന്‍ പട്ടം പറത്തും...!!!

ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്തുന്നൊരു ഗ്രാമം ഗുജറാത്തിലെ വിശ്വാസമാണ് മേല്‍ പറഞ്ഞത്.പട്ടം പറത്തി ആഘോഷിക്കുന്ന ഇവിടെ വര്‍ഷംന്തോറും കൈറ്റ് ഫെസ്‌റ്‌റിവല്‍ നടക്കുന്നു.മകരസംക്രാന്തിയുടെ ഭാഗമായാണ് ഈ ആഘോഷം.ചരിത്രം പരിശോധിച്ചാല്‍ 1989ല്‍ അഹമ്മദാബാദിലാണ് കൈറ്റ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്.മുന്‍പ് രാജ കുടുംബക്കാരും ഉന്നതകുലജാതരും മാത്രമാണ് പട്ടം പറത്തലിലേര്‍പ്പെട്ടിരുന്നത്.ഇന്ന് സാധാരണക്കാരുടെ പ്രിയ ആഘോഷമായി പട്ടം പറത്തല് മാറിക്കഴിഞ്ഞിരിക്കുന്നു.പ്ലാസ്റ്റിക്, ഇലകള്‍, തടി, ലോഹങ്ങള്‍, നൈലോണ്‍ തുടങ്ങി വിവിധയിനം വസ്തുക്കള്‍ കൊണ്ടുള്ള പട്ടങ്ങള്‍ മത്സരത്തില്‍ കാണാം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.തുടര്‍ച്ചയായി 27 തവണയാണ് കൈറ്റ് ക്യാപിറ്റലായ അഹമ്മദാബാഗ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിന് വേദിയാകുന്നത്‌