ഇന്ത്യക്കാരിയുടെ റേപ്പ് പ്രൂഫ്...!!!

ലൈംഗീക പീഡനം തടയാന്‍ കഴിവുള്ള പ്രത്യേക തരം അടിവസ്ത്രം നിര്‍മ്മിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് സ്വദേശിയായ സീനുകുമാരിയാണ് വിചിത്രമായൊരു കണ്ടുപിടിത്തം നടത്തിയത്. ബലാത്സംഗം തടയാന്‍ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ അടിവസ്ത്രമാണ് സീനു സ്വന്തമായി വികസിപ്പിച്ചെടുത്തത്.റേപ്പ് പ്രൂഫ്' എന്നറിയപ്പെടുന്ന ഈ അടിവസ്ത്രത്തില്‍ ഒരു ലോക്ക്, ജിപിഎസ്, വിഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ്‌വേഡ് ഉപയോഗിക്കാതെ വസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ കഴിയില്ല. ജിപിഎസ് സംവിധാനം കുടുംബത്തിനും പൊലീസിനും സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. വിഡിയോ ഫീച്ചര്‍ വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെടും. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയല്‍ കൊണ്ടാണ് അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 4300 രൂപയാണ് ഈ അടിവസ്ത്രത്തിന്റെ വില. പൊതു മാര്‍ക്കറ്റില്‍ ഉല്‍പ്പന്നം എത്തിക്കാനാണ് സീനയുടെ പദ്ധതി. ഇന്ത്യന് പെണ്‍കുട്ടിയുടെ ഈ കണ്ടെത്തലിനെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌