17 വര്‍ഷത്തിന് ശേഷം ആ കിരീടം....!!!

പ്രിയങ്ക ചോപ്രയ്ക്കു ശേഷം വീണ്ടുമൊരു ഇന്ത്യന്‍ പെണ്‍കുട്ടിക്ക് ലോകസുന്ദരിപ്പട്ടം ഹരിയാന സ്വദേശി മാനുഷി ഛില്ലറാണ് 2017ലെ ലോകസുന്ദരി.മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 21 കാരി വിവിധ രാജ്യങ്ങളിലെ 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ലോകസുന്ദരി പട്ടം നേടിയത്.ലോകസുന്ദരിപ്പട്ടം പട്ടം ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.അതും 17 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം.ചൈനയിലെ സാന്വയിലാണ് ലോകസുന്ദരി മത്സരം നടന്നത്.മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മിസ് ഫസ്റ്റ് റണ്ണര്‍ അപ്പായും ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്റ് റണ്ണര് ആപ്പായും തെരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി പ്യൂര്‍ട്ടോറിക്കയില്‍ നിന്നുള്ള സ്‌റ്റെഫാനി ഡെല്‍വാലെയാണ് മാനുഷിയെ കിരീടമണിയിച്ചത്.