രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം

രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടുവര്‍ഷത്തിനിടെ ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് തൊഴിലില്ലായ്മ കൂടുന്നതായി പറയുന്നത്. 2018 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 40.7 കോടി ആളുകളാണ് തൊഴിലില്ലായ്മ പട്ടികയില്‍ ഇടംപിടിച്ചത്. രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 39.5 ശതമാനം പേര്‍ക്കുമാത്രമാണ് നിലവില്‍ ഏതെങ്കിലും തൊഴിലുള്ളത്. തൊഴില്‍ അന്വേഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018 ഒക്ടോബറിലെ കണക്കുപ്രകാരം തൊഴിലില്ലാത്ത 2.95 കോടി ആളുകള്‍ കാര്യമായിതന്നെ തൊഴില്‍ അന്വേഷിക്കുന്നവരാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 2.16 കോടി പേരാണ് തൊഴില്‍ അന്വേഷകരായി ഉണ്ടായിരുന്നത്.