കയ്യടിക്കെടാ....

മാതൃകയാക്കണം ഈ ഐ എ എസ് ഓഫീസറെ അരക്ക് മുകളിലെത്തുന്ന വെള്ളം മോശമായ കാലാവസ്ഥ അതൊക്കെ ഈ ഐ എ എസ് ഓഫീസറുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കി.മണിപ്പൂരിലെ പ്രളയബാധിത പ്രദേശത്താണ് ഫ്‌ളഡ് കണ്‍ട്രോള്‍ സെക്രട്ടറിയായ ദിലീപ് സിംഗ് എല്ലാവര്‍ക്കും മാതൃകയായത്. തലപ്പത്തിരുന്നു നിര്‍ദേശം നല്‍കി മാത്രം ശീലമുള്ള ഉദ്യോഗസ്ഥരെല്ലാം മാതൃകയാക്കണം ഈ ജന സേവകനെ.മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങാണ് ട്വിറ്ററിലൂടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചത്. ചിത്രങ്ങള്‍ ഹിറ്റായതോടെ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ് ദിലീപ് സിംഗിനെ തേടി എത്തിയിരിക്കുന്നത്. ബോളിവുഡ് നടന്‍ ബൊമന്‍ ഇറാനി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിട്ടു.കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് ത്രിപുരയിലും മണിപ്പുറിലുമായി നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.മണ്ണിടിച്ചിലും ശക്തമായ കാറ്റുമുണ്ട്