റോഡ്‌ സുരക്ഷ: 24 മണിക്കൂര്‍ ഫോണ്‍ കസ്റ്റഡിയില്‍

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ ഫോണ്‍ പിടിച്ച് വയ്ക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി റോഡ്‌ സുരക്ഷയ്ക്കായുള്ള മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താന്‍ ഹൈക്കോടതി ഗതാഗതവകുപ്പിന് നിര്‍ദ്ദേശം നല്‍കി. മദ്യപിച്ചു വാഹനമോടിക്കുന്നത് കണ്ടെത്താന്‍ 100 ശ്വാസപരിശോധനാ മെഷീനുകള്‍ എങ്കിലും സജ്ജമാക്കാനും നിര്‍ദ്ദേശമുണ്ട്. ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും നിര്‍ബന്ധമായും യൂണിഫോം ധരിച്ചിരിക്കണം. ആയിരത്തോളം അപകട സാധ്യതാ മേഖലകളില്‍ ക്രാഷ് ബാരിയരുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. അമിത വേഗം ഓവര്‍ലോഡ്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും എതിരേ കര്‍ശന നടപടി ഉണ്ടാകും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ സമയത്തേക്ക് ഫോണ്‍ പിടിച്ചെടുക്കാനും ഉത്തരവില്‍ പറയുന്നു.