മോദി എവിടെന്നറിയില്ലാ...ഇരുട്ടില്‍തപ്പി ഫയര്‍സ്റ്റാര്‍...!!!

മോദി നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി,എന്നാല്‍ മോദി എവിടെന്നറിയില്ലെന്ന് ഫയര്‍സ്റ്റാര്‍ ഡയമണ്ട് തട്ടിപ്പുക്കേസില്‍പ്പെട്ട് ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദിയെ കുറിച്ച് വിവരമില്ലെന്ന് ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനി.നീരവ് ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്ന് ഫയര്‍സ്റ്റാര്‍ ഡയമണ്ടിന് ഡല്‍ഹി ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.എന്നാല്‍ കൈമലര്‍ത്തികാണിച്ച് തടിയൂരുകയാണ് കമ്പനി.മോദിയോട് ഇന്ത്യയിലേയ്ക്ക് മടങ്ങി വരാന്‍ സാങ്കേതികമായി സമ്മര്‍ദ്ദം ചെലുത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഫയര്‍സ്റ്റാര്‍ ഡയമണ്ടിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷന്‍ വിജയ് അഗര്‍വാള്‍ ചൂണ്ടിക്കാണിച്ചത്. നീരവ് മോദിയെ എവിടെയാണ് എന്നത് സംബന്ധിച്ചോ അദ്ദേഹത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 10000 കോടിയിലേറെ തട്ടിപ്പ് നടത്തിയ മോദിയും കുടുംബാംഗങ്ങളും ജനുവരിയില് ഹോങ്കോങ്ങിലേക്ക് കടന്നതായിട്ടാണ് സൂചന.സെലിബ്രിറ്റി വജ്രവ്യാപാരിയായ മോദിയ്ക്ക് ഹോങ്കോങ്ങില്‍ ബിസിനസ് സാമ്രാജ്യവും സ്വന്തമായുണ്ട്. ഹോങ്കോങ് സര്‍ക്കാരുമായി ചേര്‍ന്ന് നീരവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത് ഇന്ത്യയില്‍ നീരവ് മോദിയുടെ കമ്പനികളിലും റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി കോടികള്‍ വിലവരുന്ന സ്വത്തുക്കളാണ് പിടിച്ചെടുത്തത്.