പ്രതിഷേധിച്ച് തമിഴകം; #GoBackModi….ട്രെന്‍ഡിംഗാകുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കറുപ്പണിഞ്ഞ തമിഴകം; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #ഗോബാക്ക്മോദി ഹാഷ്ടാഗ് കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില് ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ മോദി ഗോബാക്ക് സോഷ്യല്‍മീഡിയയില്‍ തംരഗമാകുന്നു.കാഞ്ചീപുരത്ത് ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വരവേറ്റത് മോദി ഗോബാക്ക് മുദ്രാവാക്യം.ഒപ്പം വിമാനമിറങ്ങിയപാടെ കരിങ്കൊടിയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ വിവിധ സംഘടനകളും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. രാഷ്ട്രീയ സിനിമ രംഗത്തെ നിരവധിയാളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി ഇത് മാറി.365000 ട്വീറ്റുകളാണ് ഗോബാക്ക മോദി ഹാഷ്ടാഹില്‍ ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും ട്രെന്‍ഡിംഗായി ഇത്‌