അതെന്താ പെണ്ണ് ബിയര്‍ കുടിച്ചാല്‍....!!!

സ്ത്രീകളുടെ മദ്യപാനശീലമാണ് ഇപ്പോള്‍ ബിജെപിയെ അലട്ടുന്ന പ്രശ്‌നം പെണ്‍കുട്ടികള്‍ ബിയര്‍ കുടിക്കുന്നതില്‍ ആശങ്ക പങ്കുവെച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ പെണ്‍കുട്ടികളുടെ വ്യാപക പ്രതിഷേധം. പെണ്‍കുട്ടികളും ബിയര്‍ കുടിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഗേള്‍സ് ഹു ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗോടു കൂടിയാണ് സ്വദേശത്തും വിദേശത്തും ഉള്ള പെണ്‍കുട്ടികള്‍ പരീക്കറിനെതിരെ പ്രതിഷേധിക്കുന്നത്. സ്റ്റേറ്റ് കോണ്‍ഗ്രസില്‍ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ച് സംസാരിക്കവെയാണ് പെണ്‍കുട്ടികളുടെ മദ്യപാന ശീലത്തെക്കുറിച്ചുള്ള തന്റെ ആശങ്ക മനോഹര്‍ പരീക്കര്‍ പങ്കുവെച്ചത്.പരീക്കറിനെ അനുകൂലിച്ചും സോഷ്യല്‍മീഡിയയില് വാദങ്ങള് ചൂട് പിടിക്കുന്നു