എലഫന്റ് ദ്വീപില്‍ ആദ്യമായി പ്രകാശമെത്തി

സ്വാതന്ത്ര്യം ലഭിച്ച് 70 വര്ഷത്തിനുശേഷം എലഫന്റ് ദ്വീപില്‍ ആദ്യമായി പ്രകാശമെത്തി മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന ദ്വീപാണ് എലഫന്റ്.ലോക പൈതൃക പട്ടികയിലിടം നേടിയ എലിഫന്റ് ഗുഹ ഉള്‍പ്പെടുന്ന പ്രദേശമാണിത്.7.5 കിലോമീറ്ററോളം ദൂരം കടലിനടിയിലൂടെ കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. 15 മാസം കൊണ്ട് വൈദ്യുതിവത്കരിച്ച പദ്ധതിക്കായി 25 കോടിയാണ് സര്‍ക്കാര്‍ മുടക്കിയിരിക്കുന്നത്