മുംബൈ ബീച്ചിനെ വിഴുങ്ങി...!!!

കടലില്‍ നിന്നും മുംബൈ തീരത്തടിഞ്ഞത് ഏകദേശം 80000 കിലോ മാലിന്യമാണ് കാറ്റടിക്കുമെന്നോ കടലിളകുമെന്നോ അല്ലാ അവിടെ കാലുകുത്താന്‍ കഴിയാത്ത വിധം മാലിന്യം നിറഞ്ഞിരിക്കുകയാണ്.കടലില്‍ നിന്നും മുംബൈ തീരത്തടിഞ്ഞത് ഏകദേശം 80000 കിലോ മാലിന്യമാണ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഖര മാലിന്യവിഭാഗം അറിയിച്ചതാണ് ഈ കണക്കുകള്‍.ഓഖി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് മുംബൈ തീരത്തുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് ഈ മാലിന്യനിക്ഷേപം ദൃശ്യമായിതുടങ്ങിയത് ഒരു ദിവസത്തെ സമയത്തിനുള്ളിലാണ് ഇത്രയും ഭീമമായ തോതില്‍ മാലിന്യമടിഞ്ഞിരിക്കുന്നത്. അതിശക്തമായ തിരമാലകളില്‍ പെട്ടാണത്രെ കടലിനുള്‌ളില്‍ നിന്ും മാലിന്യം തീരത്തേക്കടിഞ്ഞത്.ഒരര്‍ത്ഥത്തില്‍ നഗരം കടലിലേക്ക് തള്ളിയ മാലിന്യം അവസരം വന്നപ്പോള്‍ കടല്‍ തിരികെ കരയിലെത്തിച്ചു.വെര്‍സോവ ജൂഹു ബീച്ചുകളിലും മറൈന്‍ഡ്രൈവ് നരിമാന്‍ പോയിന്റ് മര്‍വ എന്നിവിടങ്ങളിലൂമാണ് മാലിന്യമടിഞ്ഞത് മുംബൈ നഗരത്തില്‍മാത്രമല്ല വിനോദസഞ്ചാരികളേറെയെത്തുന്ന ചെന്നൈ യില്‍ 26 ട്രക്കുകളിലായാണ് മാലിന്യം ബീച്ചുകളില്‍ നിന്ന ശേഖരിച്ചത്‌