സീല്‍ പതിപ്പിച്ച് കുട്ടികളെ അപമാനിച്ചു....!!!

വിചാരണത്തടവുകാരനായ അച്ഛനെ കാണാന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയില്‍ അധികൃതര്‍ സീല്‍ പതിപ്പിച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജയിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കുസും മെഹ്‌ഡേല പറഞ്ഞു