250 വയസായ മുത്തച്ഛന്മാര്‍ക്ക് ജീവനേകി...!!!

പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ വീണ്ടും തലയുയര്‍ത്തി ബംഗ്ലലുരുവില്‍ ബംഗലുരുവിലെ ലാല്‍ ബാഗ് ഉദ്യാനത്തില്‍ 250ഉം 255ഉം വര്‍ഷം പ്രായമുള്ള ആഫ്രിക്കന്‍ യൂക്കാലി,മാവ് വൃക്ഷങ്ങളാണ് കാറ്റിലും മഴയിലും കടപുഴകിയത്.ചരിത്രപ്രാധാന്യമുള്ള ഈ വ്യക്ഷങ്ങളെ കൈവിട്ടുകളയാന്‍ അധികൃതര്ക്കു മനസു വന്നില്ല.മൈസൂര്‍ രാജാവായ ഹൈദ്രാലിയും മകന്‍ ടിപ്പു സുല്‍ത്താനും നട്ടുവളര്‍ത്തിയവയാണ് ഈ വൃക്ഷങ്ങള്‍.കര്‍ണാടക ശില്പ്പകലാ അക്കാദമിയുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കലാകാരമ്മാര്‍ ഈ വൃക്ഷങ്ങളില്‍ ശില്പ്പങ്ങള്‍ തീര്‍ത്തിരിക്കുകയാണിപ്പോള്‍ 16 ദിവസത്തിനുള്ളില്‍ 40 ഓളം ശില്‍പ്പങ്ങള് തീര്‍ത്താണ് ഈ മരമുത്തശ്ശന്‍മാര്‍ക്ക് പുതുജീവനേകിയത്.