രാജ്യം നേടാന്‍  ബിജെപി  സൈബര്‍ സേന!!

2019 ല്‍ നടക്കുന്ന ജനറല്‍ ഇലക്ഷനില്‍ ബിജെപി യ്ക്കായി 200000 സൈബര്‍ തൊഴിലാളികള്‍ വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമാക്കാന്‍ ബിജെപി നിയോഗിക്കിച്ചിരിക്കുന്നത് 200000 പേരെപ്രസ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ ആണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ലോക സഭാ ഇലക്ഷന്റെ പ്രചാരണത്തിനായി ഇപ്പോള്‍ സൈബര്‍ സേനയെ ഉപയോഗിക്കുന്നുണ്ട്.വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനായി ഞങ്ങള്‍ ഒരു സൈബര്‍ സേന രൂപീകരിക്കുന്നുന്ടെന്നും അതിന് മുന്നോടിയായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഒരു പോളിംഗ് ബൂത്തില്‍ ഒരു സൈബര്‍ യോദ്ധ എന്നരീതിയില്‍ ആളെ വിന്യസിക്കുമെന്നും ഉത്തര്‍ പ്രദേശ്‌ ബിജെപി വൈസ് പ്രസിഡന്റ് ജെ പി എസ് റാത്തോര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ബിജെപിയെ പിന്തുണയ്ക്കുന്ന കോളേജ് വിദ്യാര്‍ധികളെയും ഐടി സെല്ലുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. 2017 ലെ ഉത്തര്‍ പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഐടി യൂണിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വന്‍ തോതില്‍ വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും പ്രചരണം നടത്തുകയും ചെയ്തിരുന്നു. വോട്ടര്‍മാരുടെ മനസ്സ് കീഴടക്കുക, രാവും പകലും സന്ദേശങ്ങള്‍ അയയ്ക്കുക, ഇവിടെ നോക്കിയാലും അവര്‍ ഞങ്ങളെ കാണണം.ഞങ്ങളെ കേള്‍ക്കണം :ഇതായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഉള്ള പ്രചാരണ തന്ത്രമെന്ന് റാത്തോര്‍ അന്ന് ന്യൂസ് ലൗണ്ട്രിയോട് പറഞ്ഞിരുന്നു