പ്രവാസികള്‍ ‘ആധാറി’ല്‍ ആശ്വസിച്ചോളൂ

പ്രവാസികള്‍ക്ക് മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം 2016ലെ ആധാര്‍ നിയമപ്രകാരം പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ല. നിയമ പ്രകാരം ആധാറിന് അര്‍ഹരായവരില്‍ നിന്ന് മാത്രമേ വിവിധ സേവനങ്ങള്‍ക്കും മറ്റും തിരിച്ചറിയില്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ.ഇതോടെ ലക്ഷകണക്കിന് പ്രവാസികള്‍ക്കാണ് ആശ്വാസമാകുന്നത്. ആധാര്‍ കാര്‍ഡില്ലാത്ത വിദേശികള്‍ക്കും പ്രവാസികള്‍ക്കും വെരിഫിക്കേഷന്‍ നടത്തുന്നതിനായി ടെലികോം വകുപ്പ് പ്രത്യേക ഫോര്‍മാറ്റുകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും എംബസി അധികൃര്‍ ട്വിറ്ററിലൂടെ അറിയിച്ചു.