അഭിമാനമാണ് അയാന്‍

കുഞ്ഞെഴുത്തുമായി ഇന്ത്യയുടെ സ്വന്തം അയാന്‍ കുഞ്ഞു വാക്കുകള്‍ കൂട്ടി പെറുക്കി വെച്ച് അയാന്‍ എഴുതി തീര്‍ത്തത് ഒരു പുസ്തകമാണ്.അത് ചരിത്രവുമായി.ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കഥാകാര'നായി മാറിയിരിക്കുകയാണ് അസമിലെ ലക്ഷ്മിപുര്‍ ജില്ലക്കാരനായ നാലു വയസ്സുകാരന്‍ അയാന്‍ ഗൊഗോയ് ഗൊഹെയ്ന്‍.ഹണികോമ്പ്' എന്ന പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്‌കാരത്തിന് അയാനെ അര്‍ഹനാക്കിയിരിക്കുകയാണ്.തന്‍റെ ചുറ്റും നടക്കുന്ന കാര്യങ്ങളും തനിക്കു പുതിയ അറിവുകളുമാണ് കൂടുതലായും എഴുതാറുള്ളതെന്ന്‍ അയാന്‍ പറയുന്നു. ചിലപ്പോളത് മുത്തച്ഛനുമായുള്ള സംസാരവുമാവാം.ഒന്നാം വയസ്സില്‍ ചിത്രരചന തുടങ്ങിയ അയാന്‍ മൂന്നാംവയസ്സിലാണ് എഴുത്തിലേക്ക് തിരിയുന്നത്.സമപ്രായക്കാരായ കുട്ടികള്‍ കളിക്കുമ്പോള്‍ അവന്റെ ലോകം നിറങ്ങളും അക്ഷരങ്ങളുമായിരുന്നു. മാതാപിതാക്കള്‍ മിസോറമിലായതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് അയാന്റെ താമസം. കഥകളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് അയാനെ കൈപിടിച്ചുര്‍ത്തിയത് മുത്തച്ഛനാണ്