2032ലെ ഒളിമ്പിക്‌സിന്റെ വേദിക്കായി ഇന്ത്യയും

2032ലെ ഒളിമ്പിക്‌സിന്റെ വേദിക്കായി ഇന്ത്യയും ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു പ്രശ്നമാകില്ല ഇന്ത്യ ഒളിംപിക്സിന് വേദിയാകുന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. ഇതിനു അനൂകൂലമാകുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ചരിത്രത്തിൽ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് വേദിയൊരുക്കാൻ അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 2032ലെ ഒളിമ്പിക്സിന്റെയും  2030ലെ ഏഷ്യൻ ഗെയിംസിന്റെയും വേദികൾക്കായി അവകാശവാദം ഉന്നയിക്കാനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഐ.ഒ. എ അധ്യക്ഷൻ എൻ.രാമചന്ദ്രൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ 2020ലെ ഏഷ്യൻ ബീച്ച് ഗെയിംസിന്റെ വേദിക്കും അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ് അസോസിയേഷനെന്ന് രാമചന്ദ്രൻ പറഞ്ഞു. ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് ഒരു പ്രശ്നമാകില്ല. ഒളിമ്പിക്സിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസത്തിന് ഇന്ത്യയ്ക്ക് ചുരുങ്ങിയത് പത്ത് വർഷമെങ്കിലും ലഭിക്കും. മൊത്തം പന്ത്രണ്ട് ബില്ല്യൺ ഡോളറാണ് ഗെയിംസിനായി ചെലവാകുക. ഇതിൽ ആറ് ബില്ല്യൺ ഡോളർ ഐ.ഒ.സി നൽകും. എങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരാണ് അന്തിമമായി അഭിപ്രായം പറയേണ്ടത്. ഒളിമ്പിക്സ് വേദി സംബന്ധിച്ച് താൻ അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിൽ അധ്യക്ഷൻ തോമസ് ബാക്കുമായി സംസാരിച്ചിട്ടുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു. 2020ൽ ജപ്പാനാണ് ഒളിമ്പിക്സിന് വേദിയാകുന്നത്. 2024ലെ ഗെയിംസ് പാരിസിലും നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ജലീസിലായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളോടാവും ഒളിമ്പിക് വേദിക്കുവേണ്ടി ഇന്ത്യയ്ക്ക് മത്സരിക്കേണ്ടിവരിക എന്നു കരുതുന്നു. 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസ്, 2010ലെ കോമൺവെൽത്ത് ഗെയിംസ്, കഴിഞ്ഞ വർഷത്തെ ഫിഫ അണ്ടർ 17 ഫുട്ബോൾ എന്നിവയാണ് ക്രിക്കറ്റ്, ഹോക്കി ലോകകപ്പുകൾക്ക് പുറമെ ഇന്ത്യ വേദിയൊരുക്കിയ വമ്പൻ മത്സ​രങ്ങൾ.ഒളിംപിക്സിന് പുറമെ 2030 ലെ ഏഷ്യൻ ഗെയിംസിലെ വേദികായും അവകാശവാദം ഇന്ത്യ ഉയർത്തും. ഇന്ത്യ വരവേൽക്കാനൊരുങ്ങുന്ന ഒളിംപിക്സിന് കുറിച്ച് കേൾക്കാം. പുരാതന ഗ്രീസിലാണ് ഒളിമ്പിക്സിന്റെ തുടക്കം. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായാണ് അവ നടത്തി പോന്നത് . നാലു വർഷത്തിലെരിക്കൽ ഗ്രീക്ക് നഗരമായ ഒളിമ്പ്യയിൽ സ്യൂസ് ദേവനെ ആദരിക്കാനാണ് അവ ആദരിക്കുന്നത് . ചരിത്ര രേഖകൾ പ്രകാരം ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടക്കുന്നത് . 182മീറ്റർ ഓട്ടം എന്ന ഒറ്റ കായിക ഇനം മാത്രമാണ് ആദ്യ ഒളിമ്പിക്സ് മത്സരത്തിലുണ്ടായിരുന്നത് . എ.ഡി 349ൽ തിയോഡോസിയസ്സ് ചക്രവർത്തി നിർത്തലാക്കുന്നതുവരെ അതു തുടർന്നുകൊണ്ടിരുന്നു. പുരാത ഗ്രീസിൽ മുഴുവൻ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിമ്പിക്സ് വളർന്നു. ബിസി 6-5 നൂറ്റാണ്ടുകളിൽ പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തി. വളരെ മതപ്രാധാന്യമുള്ളതായിരുന്നു ഒളിമ്പിക്സ്. മത്സരാർത്ഥികൾ സിയൂസിനും പെലോപ്സിനും വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷം ഏഴ് ദിവസമായും വർദ്ധിപ്പിക്കപ്പെട്ടു. വിജയികൾ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശിൽപങ്ങളിലൂടെയും അവർ അനശ്വരരായിത്തീർന്നു. നാല് വർഷങ്ങൾ കൂടുമ്പോഴാണ് ഒളിമ്പിക്സ് നടത്തപ്പെട്ടിരുന്നത്. രണ്ട് ഒളിമ്പിക്സുകൾക്കിറ്റയിലുള്ള കാലം ഒരു ഒളിമ്പ്യാഡ് എന്നാണ് വിളിക്കപ്പെടുന്നത്. റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിമ്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു. എഡി 393 ചക്രവർത്തി തിയൊഡോഷ്യസ് ഒന്നാമൻ ക്രിസ്തുമതം, റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും പെയ്ഗൺ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തു. പെയ്ഗൺ ആചാരം എന്ന നിലയിൽ അതോടെ ഒളിമ്പിക്സും നിർത്തലാക്കപ്പെട്ടു. പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമുണ്ടായ പുനർജന്മം വരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടേയില്ല. പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു. ഇവ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് മഞ്ഞ-ഏഷ്യ,കറുപ്പ്_ആഫ്രിക്ക, നീല-യൂറോപ്പ്,പച്ച - ഓസ്ട്രേലിയ, ചുവപ്പ് -അമേരിക്ക , വെളുപ്പു നിറമാണ് പതാകയ്ക്ക് . ഇതിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകൽപന ചെയ്തത്