കുട്ടികള്‍ക്ക് ആശംസകളുമായി യു.എ.ഇ ഭരണാധികാരികള്‍

കുട്ടികള്‍ക്ക് ആശംസകളുമായി യു.എ.ഇ ഭരണാധികരികള്‍ വിദ്യാലയങ്ങളെ വീടുകളാക്കി പഠനം നടത്തണം - യു.എ.ഇ പ്രധാനമന്ത്രി യു എ ഇ യിലെ സ്കൂളുകള്‍ ഞായാറാഴ്ച വീണ്ടും തുറക്കാനിരിക്കെ കുട്ടികള്‍ക്ക് ആശംസകളുമായി യു.എ.ഇ ഭരണാധികരികള്‍ . വേനലവധിക്ക് ശേഷം രാജ്യത്തെ യു എ ഇ യിലെ സ്കൂളുകള്‍ ഞായാറാഴ്ച വീണ്ടും തുറക്കുകയാണ്. രാജ്യത്തിന്റെ ഉയര്‍ച്ചയ്‌ക്കായി വിദ്യാലയങ്ങളെ വീടുകളാക്കി പഠനം നടത്തണമെന്ന് യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ദൈവത്തിന്റെ സംരക്ഷണമുണ്ടാകുമെന്നും മാര്‍ഗനിര്‍ദേശം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .യു.എ.ഇ ഭരണാധികാരിക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയറിയിച്ച്‌ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ആശംസകള്‍ അറിയിച്ചിരുന്നു . പുതിയ അദ്ധ്യായന വര്‍ഷം നന്മകളാല്‍ നിറയുകയും ശുഭകരമായി ഭവിക്കുകയും ചെയ്യട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത് . വിജയമല്ല, മികവായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യം. കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ രക്ഷിതാക്കള്‍ പിന്തുണക്കമെന്നും