ഗതാഗതകുരുക്ക്, കടലെടുക്കുന്ന നഗരം ; ഇന്തൊനീഷ്യയുടെ തലസ്ഥാനം മാറ്റുന്നു


ഗതാഗതക്കുരുക്കിനെ തുടർന്ന്  ഇന്തൊനീഷ്യയുടെ തലസ്ഥാനം മാറ്റാൻ തീരുമാനം ;ടൂറിസത്തിൽ ജക്കാർത്ത സഞ്ചാരികളുടെ പറുദീസയാകുമോ    

 ഇന്തൊനീഷ്യയുടെ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്നു മാറ്റാന്‍ ഉദ്ദേശിക്കുന്നതായി പദ്ധതികളുടെ ചുമതലയുള്ള മന്ത്രി ബാംബാങ് ബ്രോഡ്ജോനിഗോറോ അറിയിച്ചു. പ്രസിഡന്റ് ജോക്കോ വിദോദോയാണ് തീരുമാനമെടുത്തത്. തലസ്ഥാനം എങ്ങോട്ടാണു മാറ്റുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബോര്‍നിയോ ദ്വീപിലെ പലങ്കാറായ ആകാനാണ് സാധ്യത. ഒരു കോടി ജനസംഖ്യയുള്ള ജക്കാര്‍ത്ത ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരം കൂടിയാണ് . ഈമാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോക്കോ വിദോദോ വിജയമുറപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം.1945-ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ തലസ്ഥാനം മാറ്റുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ട്രാഫിക്ക് കുരുക്കാണ് ജക്കാർത്ത ദിവസേന നേരിടുന്ന പ്രധാന പ്രശനം . 2016-ലെ സര്‍വേപ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന നഗരമാണ് ജക്കാര്‍ത്ത.  ട്രാഫിക്ക് കുരുക്ക് കാരണം ജക്കാർത്തക്ക് ഒരു വര്ഷം 504 കോടി ഡോളർ നഷ്ട്ടമുണ്ടാകുന്നുവെന്നും പറയുന്നു .അതുപോലെ തന്നെ ലോകത്ത് അതിവേഗം കടലിൽ മുങ്ങികൊണ്ടിരിക്കുന്ന നഗരം കൂടിയാണ് ജക്കാർത്ത .പത്ത് വർഷത്തിനിടെ വടക്കൻ ജക്കാർത്ത എട്ട് അടിയോളം കടലിൽ മുങ്ങിയിട്ടുണ്ട് .ഈ നഗരത്തിൻറെ വലിയൊരു ഭാഗം 2050 ഓടെ കടലിൽ മുങ്ങുമെന്നാണ് ഗവേഷകർ പറയുന്നത് .ടോക്കിയോ കഴിഞ്ഞാൽ ജനസംഖ്യയിൽ ലോകത്തെ രണ്ടാമത്തെ നഗരമാണ്  ജക്കാർത്ത. ദുബൈയെക്കാൾ പത്തിരട്ടി ജനങ്ങളുള്ള  ആധുനിക സൗകര്യങ്ങളുള്ള ഈ വൻ നഗരത്തിന് ലണ്ടൻ മെട്രോ നഗരത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ട്. ലോകത്തു ഏറ്റവും കൂടുതൽ ഷോപ്പിംഗ് മാൾ ഏരിയയുള്ള  ജകാർത്തയിൽ  550 ഹെക്ടർ ഫ്ലോർ ഏരിയയിൽ വ്യാപിച്ചു കിടക്കുന്ന ഷോപ്പിംഗ് മാൾ സൗകര്യങ്ങളുമുണ്ട് . കുറ്റ കൃത്യങ്ങൾ വളരെ അപൂർവമായ ജക്കാർത്തയിൽ ലോകത്തെ എല്ലാ ബ്രാൻഡുകളും ലഭ്യമാണ്. രാത്രിയും പകലും സജീവമായ നഗരമാണ് ജകാർത്ത. സ്ത്രീകൾക്ക് വളരെ സുരക്ഷിതമായി രാത്രിയിൽ പോലും സഞ്ചരിക്കാനാകും  .ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാർത്തക്ക് പല കാര്യങ്ങളിലും ഇന്ത്യന്‍ നഗരങ്ങളോട് സാമ്യമുണ്ട് ജക്കാര്‍ത്തയ്ക്ക്   . തിരക്കിന്റെയും ട്രാഫിക്കിന്റെയും കാര്യത്തില്‍ ഏതൊരു ഇന്ത്യന്‍ നഗരത്തെയും ജക്കാര്‍ത്ത തോല്‍പ്പിക്കും. ഇരുചക്ര വാഹനങ്ങളുടെ പെരുപ്പമാണ് മറ്റൊരു സാമ്യം. ഏതു ദിശയിലും എങ്ങനെയും അപകടകരമായി ബൈക്ക് ഓടിക്കാന്‍ വിദഗ്ദ്ധരാണ് ഇന്ത്യക്കാരെപ്പോലെ, ഇന്തോനേഷ്യക്കാരും.  ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ വിസ വേണ്ടാത്ത രാജ്യമാണ് ഇന്തോനേഷ്യ. ഒരു കോടിയിലധികം ജനങ്ങള്‍ പാര്‍ക്കുന്ന ജക്കാര്‍ത്ത നഗരം ലോകത്തിലെ 14-ാമത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരം കൂടിയാണ്. ചില ഹൈവേകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇടുങ്ങിയ റോഡുകളും തെരുവുകളുമാണ് ഈ നഗരത്തിലുള്ളത്.എന്നാല്‍ മധ്യജക്കാര്‍ത്തയിലെ ബിസിനസ് ഡിസ്ട്രിക്ടായ സുദിര്‍മാനൊക്കെ അംബരചുംബികള്‍ നിറഞ്ഞതാണ്.  സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മനോഹരദൃശ്യങ്ങളുടെ കലവറയാണ് ഇന്തോനേഷ്യ. 17,000 ദ്വീപുകളിലായി, 20 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഇന്തോനേഷ്യയിലെ ദ്വീപുകളിലധികവും അഗ്‌നിപര്‍വത സ്ഫോടനത്തില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. 17,000 ദ്വീപുകളില്‍ 6000 എണ്ണത്തിലേ ജനവാസമുള്ളു. 400ലധികം അഗ്‌നിപര്‍വതങ്ങള്‍ ഇന്തോനേഷ്യയിലെ വിവിധ ദ്വീപുകളിലുണ്ട്. ഇവയില്‍ 150 എണ്ണവും ഇപ്പോഴും സജീവമാണ്. ഇടയ്ക്കിടെ അഗ്‌നിപര്‍വതങ്ങള്‍ തീ തുപ്പുന്ന ഇന്തോനേഷ്യയില്‍ 1972നും 1991നുമിടയില്‍ 29 അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട് 1815 മുതല്‍ രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് ലാവാ പ്രവാഹത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയില്‍ ഹിന്ദുഭൂരിപക്ഷമുള്ള ഒരേയൊരു ദ്വീപാണ് ബാലി. ഭാരതീയ പുരാണങ്ങളും, ഒരുപരിധിവരെ ഭാരതീയ സംസ്‌കാരവും പിന്തുടരുന്നതു കൊണ്ടാവാം, ബാലി ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതായത്.  എന്നാല്‍ ബാലി കൂടാതെ, അതിമനോഹരങ്ങളായ ഭൂപ്രദേശങ്ങളും ചരിത്രസ്മാരകങ്ങളും അഗ്‌നിപര്‍വത തടാകങ്ങളുമൊക്കെ ഇന്തോനേഷ്യയില്‍ പലയിടത്തായി കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. ബാലി, കവാപുത്തി എന്ന അഗ്‌നിപര്‍വതത്തെ നെഞ്ചിലേറ്റുന്ന ബന്തുങ്,  തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ പുച്ചാക്ക്, ക്ഷേത്രനഗരമായ യോഗ്യകര്‍ത്ത എന്നിങ്ങനെ വിവിധ കാഴ്ചകൾ ഇവിടെ കാണാം .ലോകത്തിലെ ഏറ്റവും ഭീകര അഗ്‌നിപര്‍വതമായ  ക്രാക്കത്തോവയും പ്രസിദ്ധമാണ് . കോത്ത തുവ എന്നാണ് ആ പ്രദേശത്തിന്റെ പേര്. ജക്കാര്‍ത്ത നഗരമധ്യത്തിലാണ് ആ സംരക്ഷിത പ്രദേശം. 15-ാം നൂറ്റാണ്ടു മുതല്‍ ഡച്ച് ഭരണത്തിന്റെ തലസ്ഥാനമായിരുന്നു കോത്ത തുവ.കറന്‍സിക്ക് വളരെ വില കുറവുള്ള രാജ്യമാണ് ഇന്തോനേഷ്യ. 200 ഇന്ത്യന്‍ രൂപയ്ക്കു സമമാണ് ഒരു ഇന്തോനേഷ്യന്‍ റുപ്പയ്യ. അതായത് 20,000 റുപ്പയ്യയ്ക്ക് 100 ഇന്ത്യന്‍ രൂപയുടെ വിലയേയുള്ളു.