കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ

കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ പ്രളയക്കെടുതിയില്‍ നാശം വിതച്ച കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭയും. കനത്ത മഴയും പ്രളയവും മൂലം അനേകരുടെ ജീവനപഹരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ പ്രളയക്കെടുതിയും രക്ഷാപ്രവർത്തനവും യുഎൻ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡ്യുജാറിക് അറിയിച്ചു. കഴിഞ്ഞ 100 വർഷത്തിനിടെ ഇവിടെയുണ്ടായ കനത്ത പ്രളയത്തിൽ ഒട്ടേറെപ്പേർക്ക് ജീവനാശം സംഭവിക്കുകയും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതിരുന്നു.ദുരന്തനിവാരണത്തിന് ഇന്ത്യ യുഎന്നിന്റെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.