മകളെ മടിയിലിരുത്തി...മറ്റൊരു കുഞ്ഞിനായി!!!

8 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗ്ഗവുമായി മാധ്യമപ്രവര്‍ത്തക സമാ ടിവിയിലെ ലൈവ് വാര്‍ത്ത വായിക്കുന്നതിനിടെ മകളെ മടിയിലിരുത്തിയാണ് മാധ്യമപ്രവര്‍ത്തക കിരണ്‍ നാസാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.പാകിസ്ഥാനില്‍ കുട്ടി ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളിയെ അറസ്റ്റ് ചെയ്യാത്തതിലാണ് കിരണ്‍ നാസ് പ്രതിഷേധം വ്യക്തമാക്കിയത്. 'ഇന്ന് ഞാന്‍ വാര്‍ത്താ അവതാരക കിരണ്‍ നാസ് അല്ല, ഒരു അമ്മയാണ്. ജനുവരി നാലിന് ഖുറാന്‍ ക്ലാസില്‍ പോയ സെയ്‌നബിനെ കാണാതായ ശേഷം ഒന്‍പതാം തീയ്യതി മാലിന്യ കൂമ്പാരത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൗദി അറേബ്യയിലായിരുന്ന മാതാപിതാക്കള്‍ പാകിസ്ഥാനിലെത്തി. കൊലയാളിയെ കണ്ടെത്തിയ ശേഷമേ മകളുടെ മൃതദേഹം സംസ്‌കരിക്കൂവെന്ന മാതാപിതാക്കളുടെ നിലപാടും മാധ്യമശ്രദ്ധനേടിയിരുന്നു.കസൂര്‍ പ്രദേശത്തെ ശിശുപീഡനങ്ങള്‍ മുന്‍പും ചര്‍ച്ചയായിരുന്നു.