ചൈനയില്‍ ഇനി മൂന്ന് കുട്ടി നയം

ചൈനയില്‍ ഇനി മൂന്ന് കുട്ടി നയം പുതിയ സ്റ്റാമ്പില്‍ സൂചന ചൈനയിലെ ജനസംഖ്യാ നിയന്ത്രണം വ്യക്തമാക്കുന്നതാണ് പുതിയതായി ഇറങ്ങിയിരിക്കുന്ന സ്റ്റാമ്പ് .ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒറ്റക്കുട്ടി നയം പിന്‍വലിച്ച് രണ്ട് കുട്ടികള്‍ വരെയാകാം എന്ന് ചൈനീസ് സര്‍ക്കാര്‍ നയം പുറപ്പെടുവിച്ചത് 2016ല്‍ ആണ് .ഇപ്പോള്‍ മൂന്ന് കുട്ടി നയം എന്ന സൂചന നല്‍കിയിരിക്കുകയാണ് ചൈന.ചൈന പോസ്റ്റ്‌ പുറത്തിറക്കിയ സ്റ്റാമ്പില്‍ നിന്നാണ് ചൈന മൂന്ന് കുട്ടി നയം ആവിഷ്കരിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്.2019ലെ സ്റ്റാമ്പ് ആണ് പുറത്തിറക്കിയിരിക്കുന്നത്.പിഗ് സ്റ്റാമ്പ് എന്ന് പേരിട്ടിരിക്കുന്ന 2019ലെ സ്റ്റാമ്പില്‍ രണ്ട് പന്നികളും അവയുടെ മൂന്ന് കുട്ടികളും സന്തോഷത്തോടെ ഇരിക്കുന്നതാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇതാണ് മൂന്ന് കുട്ടി നയം എന്നാ സംശയത്തിന് ഇടയാക്കിയത്. യുവാക്കളുടെ എണ്ണത്തില്‍ വന്‍ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് ചൈന രണ്ട് കുട്ടി നയം സ്വീകരിച്ചത്. 2016ല്‍ രണ്ട് കുട്ടി നയം പ്രഖ്യാപിക്കുന്നതിനു മുന്‍പ് പുറത്തിറക്കിയ സ്റ്റാമ്പില്‍ രണ്ട് കുട്ടിക്കുരങ്ങന്മാരുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.