പച്ചപ്പുപുതച്ച് മനോഹരിയായി കൊടികുത്തിമല

സഞ്ചാരികൾക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളമാണ് കൊടികുത്തിമല മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള മലയാണ് കൊടികുത്തിമല. പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് കൊടികുത്തിമല. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള മലമുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.1500 അടി ഉയരത്തിലുള്ള ഇവിടം മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ച് സുഖമുള്ള ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. അതിനുവേണ്ടി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും നിർമ്മിച്ചിട്ടുണ്ട് .മുമ്പ് മലയിലേക്കെത്താന്‍ റോഡ്‌ സൗകര്യം ഇല്ലാത്തത് സന്ദര്‍ശക്കരുടെ എണ്ണം കുറച്ചിരുന്നു .മഴപെയ്ത് പുല്‍ക്കാടുകള്‍ മുളച്ചതോടെയാണ് മലപ്പുറം ജില്ലയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴയെ വകവെക്കാതെയും ആളുകളെത്തുന്നു. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ, പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ, അങ്ങ് തെക്ക് ഭാഗത്ത് കുന്തിപ്പുഴ എന്നിവ ഇവിടെനിന്നും കാണാനാവും.ആളുനിന്നാൽ കാണാത്തത്ര ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ്‌ ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിന്റെതാണ് .