വ്യാജവാര്‍ത്ത: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തത് 1662 ലിങ്കുകള്‍

വ്യാജവാര്‍ത്ത: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തത് 1662 ലിങ്കുകള്‍ വ്യാജവാര്‍ത്ത തടയുന്നതിന്റെ ഭാഗമായി ഒന്നര വര്‍ഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത് 1662 ലിങ്കുകള്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഒന്നര വര്‍ഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത് 1662 ലിങ്കുകള്‍. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതില്‍ രാജ്യസഭയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്‌ ഇക്കാര്യം അറിയിച്ചത്. ‘വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതു വഴി രാജ്യത്ത് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഏറെ വേദനാജനകവും ദുഃഖകരവുമാണ്. ഇതേപ്പറ്റി അതിയായ ഉത്കണ്ഠയും സര്‍ക്കാരിനുണ്ടെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് ചെയ്യപ്പെട്ടവയില്‍ 58 ശതമാനം ഫെയ്‌സ്ബുക്കില്‍ നിന്നാണ്. 2017 ല്‍ 457 ലിങ്കുകൾ ബ്ലോക്ക് ചെയ്തപ്പോള്‍ 2018 ല്‍ 499 ലിങ്കുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. ട്വിറ്ററില്‍ ഒന്നര വര്‍ഷത്തിനിടയില്‍ 409 ലിങ്കുകളും യൂട്യൂബില്‍ നിന്ന് 152 എണ്ണവും ബ്ലോക്ക് ചെയ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം അടക്കമുള്ള മറ്റ് മാധ്യമങ്ങളില്‍ നിന്നും ഇത്തരത്തില്‍ വ്യാജമായ സന്ദേശങ്ങളും വാര്‍ത്തകളും നീക്കം ചെയ്യപ്പെട്ടിടുണ്ട്. ഈ വര്‍ഷം ജൂണ്‍ മാസം വരെയുള്ള 18 മാസങ്ങളിലെ കണക്കാണിത്. വാട്ട്സ്ആപ്പ് വഴി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നിരുന്നു.