കേരളത്തിന് കൈത്താങ്ങുമായി ക്രിക്കറ്റ് ദൈവം

കേരളത്തിന് കൈത്താങ്ങുമായി ക്രിക്കറ്റ് ദൈവം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ദുരിത കടലിലാണ്ട കേരളത്തിന് കൈത്താങ്ങുമായി സുമനസ്സുകളൊന്നാകെ അണിനിരക്കുകയാണ്. അതിനിടയിലാണ് ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സഹായവും പ്രാര്‍ഥനയുമായി രംഗത്തെത്തിയത്. കേരളത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. പ്രാര്‍ഥനകള്‍ നല്ലതാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലുള്ളവര്‍ കഷ്ടപ്പാട് അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പ്രളയ ദുരിതത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കൂടെ നില്‍ക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന സംഭാവന ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിവരങ്ങളും സച്ചിന്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സച്ചിന്‍റെ ട്വീറ്റോട് കേരളത്തിന് സഹായവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുവരുമെന്നാണ് പ്രതീക്ഷ. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു